
ന്യൂഡൽഹി : സിബിസ്ഇ പരീക്ഷ നടത്താനുള്ള മാർഗ്ഗനിർദ്ദേശമായി. പരീക്ഷകൾ രണ്ടുഘട്ടമായി നടത്താനാണ് തീരുമാനം. 10, പ്ലസ് ടു പരീക്ഷകൾ പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. പരീക്ഷകൾ നേരിട്ട് നടത്താനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
ഒന്നാം ഘട്ട പരീക്ഷകളുടെ തീയതി ഒക്ടോബർ 18 ന് പുറത്തുവിടുമെന്ന് സിബിഎസ്ഇ 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഒന്നാം ഘട്ടത്തിൽ ഉണ്ടായിരിക്കുക.ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.
സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.