HEALTHNEWSTop News

പുതിയ ആരോഗ്യ തിരിച്ചറിയൽ കാർഡ് പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര ചികിത്സ വീടുകളിൽ ലഭ്യമാക്കും

ന്യൂഡൽഹി: രാജ്യത്ത് ആധാറിന്‌ സമാനമായ ആരോഗ്യ തിരിച്ചറിയൽ കാർഡ് പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പുതിയ കാർഡുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

പൗരന്മാരുടെ സമ്പൂർണ ആരോഗ്യവിവരങ്ങൾ അടങ്ങിയ കാർഡ് ആഴവും ഇത് പുറത്തു വരിക. പൗരന്മാരുടെ സ്വകാര്യത ഉപാറപ്പുവരുത്തുന്നതിന് പ്രാധാന്യം നൽകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഈ കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര ചികിത്സ വീടുകളിൽ ലഭ്യമാകുമെന്നാണ് സർക്കാർ പറയുന്നത്. തിരിച്ചറിയില്‍ രേഖയില്‍ വ്യക്തിഗത വിവര ശേഖരണം, ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കല്‍ എന്നിവ നടപ്പാക്കും.

വ്യക്തിഗത വിവരങ്ങള്‍ പൗരന്റെ അറിവോടെയേ കൈമാറൂ. ചികിത്സ ആവശ്യത്തിനായി ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു നിശ്ചിത കാലയളവില്‍ വിവരങ്ങള്‍ നല്‍കും. ആധാറുമായി ആരോഗ്യ തിരിച്ചറിയല്‍ രേഖ ബന്ധിപ്പിക്കണം. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. രാജ്യത്ത് എവിടെയും പൗരന്മാര്‍ക്ക് തങ്ങളുടെ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close