KERALANEWSTrending

എറണാകുളത്ത് മൂന്ന് പെൺകുട്ടികളെ കാണാതായി; കാണാതായത് ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന്

എറണാകുളം: എറണാകുളത്ത് മൂന്ന് പെൺകുട്ടികളെ കാണാതായി. ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുട്ടികളെ കാണാതായത്.

മൂന്ന് പെൺകുട്ടികളിൽ ഒരാൾ പനങ്ങാട് സ്വദേശിയും മറ്റൊരാൾ വൈറ്റില സ്വദേശിയുമാണ്. മൂന്നാമത്തെ പെൺകുട്ടി കൊൽക്കത്തയിൽ നിന്നും വന്നതാണ്. ഇവർ മൂന്ന് പേരും എറണാകുളത്തുള്ള ഒരു വസ്ത്ര നിർമാണ ശാലയിൽ ജോലിക്ക് നിന്നിരുന്നു. മൂന്നാമത്തെ കുട്ടിയെ ജോലിക്കായി കൊൽക്കൊത്തയിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് വിവരം. രണ്ട് നിലയുള്ള ചമ്പക്കരയിലെ മഹിളാമന്ദിരത്തിന്റെ മുകളിലെ നിലയിൽ നിന്ന് സാരി വഴി ഊർന്നിറങ്ങി കുട്ടികൾ പോയെന്നാണ് കരുതുന്നത്. മുകളിലെ നിലയിൽ നിന്ന് ഊർന്നിറങ്ങാൻ പാകത്തിൽ സാരി കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഗേറ്റ് തുറന്ന് കിടന്ന നിലയിലായിരുന്നു.

പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അധികൃതർ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുട്ടികളെ നേരത്തെയും ഇത്തരത്തിൽ കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close