NEWSSPORTS

ക്രിക്കറ്റിൽ രാഷ്ട്രീയം മാറ്റണം; ബിസിസിഐയുമായി ഒരു ക്രിക്കറ്റ് ബന്ധം സൃഷ്ടിക്കേണ്ടതുണ്ട്: റമീസ് രാജ

കറാച്ചി : പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ പാകിസ്ഥാൻ-ഇന്ത്യ ക്രിക്കറ്റ് ബന്ധം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു. രണ്ട് ബോർഡുകളും ഒരു ക്രിക്കറ്റ് ബന്ധം സൃഷ്ടിക്കണമെന്നും അതേസമയം രാഷ്ട്രീയം കായികരംഗത്ത് നിന്ന് അകറ്റി നിർത്തണമെന്നും റമീസ് പറഞ്ഞു.

ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ ഐസിസി ടൂർണമെന്റുകളിൽ മാത്രം ഒതുങ്ങാതെ ദ്വിരാഷ്ട്ര പരമ്പരകളായി നടത്തണമെങ്കിൽ ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയം അകറ്റി നിർത്തണമെന്ന് റമീസ് പറഞ്ഞു. ഇതിനായി ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ കായികപരമായ ഒരു ബന്ധം വളർത്തിയെടുത്താൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം കഴിഞ്ഞു മടങ്ങവേ പിസിബി ഡിജിറ്റലുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായിൽ ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) യോഗത്തിൽ പാകിസ്താൻ ആതിഥ്യം വഹിക്കുന്ന 2023 ഏഷ്യ കപ്പിനെ കുറിച്ചുള്ള ചർച്ചകളാണ് നടന്നെതെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റ് 2023 സെപ്റ്റംബറിൽ 50 ഓവർ ടൂർണമെന്റായി നടത്താനുള്ള അനുമതി നൽകിയതായും റമീസ് രാജ പറഞ്ഞു. യോഗത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും സംസാരിച്ചതായി റമീസ് പറഞ്ഞു.

നേരത്തെ ഇന്ത്യ-പാക് ടി20 ലോകകപ്പ്​ മത്സരം നടത്തുന്നത്​ പുനഃപരിശോധിക്കണമെന്ന്​ കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്​ പറഞ്ഞിരുന്നു. ജമ്മു കശ്മീരിനെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് ഗിരിരാജ് സിങിന്റെ മറുപടി. ഒക്ടോബർ 24ന് ആണ് ഇന്ത്യ-പാക് മത്സരം നടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close