KERALANEWSTop News

മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിലേക്ക് കരാർ നിയമനം; സി-ഡിറ്റ് വഴിയുള്ള നിയമനം ഇത്തവണ പിആർഡി വഴി ; പുതിയ നിയമനം വളഞ്ഞവഴിയിലെ സ്ഥിരപ്പെടുത്തലിന്റെ തുടക്കമാണോ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനവും ശമ്പളവും പിആർഡി വഴി നേരിട്ട് നൽകാൻ സർക്കാരിന്റെ പുതിയ ഉത്തരവ്. മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൻറെ നടത്തിപ്പ് കരാ‍ർ സി-ഡിറ്റിനാണ് പിആർഡി നൽകിയിരുന്നത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് സി-ഡിറ്റ് നിയമിക്കുന്ന താൽക്കാലിക ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റി.

സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം പിആർഡി സിഡിറ്റു വഴിയാണ് നൽകുന്നത്. എന്നാൽ ഇത് മാറ്റി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിൻറെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനായി സെൻറർഫോർ മാനേജ്മെൻറ് സ്റ്റഡീസ് വഴി വീണ്ടും കരാർ നിയമനം നൽകാൻ ഉത്തരവിറക്കി. ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിഉണ്ടാക്കും.

കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സി-ഡിറ്റിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തിയത് വിവാദമായിരുന്നു. നേരിട്ട് ശമ്പളം നൽകിക്കൊണ്ടുള്ള പുതിയ നിയമനം വളഞ്ഞവഴിയിലെ സ്ഥിരപ്പെടുത്തലിന്റെ തുടക്കമാണോ എന്നാണ് സംശയം.

പിആർഡി നൽകുന്ന പണത്തിൽ നിന്നും സി-ഡിറ്റ് കമ്മീഷൻ വാങ്ങിയ ശേഷമാണ് ജീവനക്കാർക്ക് വേതനം നൽകുന്നത്. ജീവനക്കാർക്ക് ആറു മാസം കഴിയുമ്പോൾ കരാർ നീട്ടി നൽകുന്നതിലും കാലതാമസമുണ്ടാക്കുന്നു. ഇത്തരം സാങ്കേതിക തടസ്സങ്ങൾ നീക്കാനാണ് പുതിയ തീരുമാനമെന്നാണ് പി ആർ ഡി വിശദീകരണംപ്പിച്ച ജാമ്യാപേക്ഷ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close