Breaking NewsKERALANEWSTop News

ചെങ്ങന്നൂരിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഭർത്താവിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ടുപോയെന്ന തോന്നലിൽ യുവതിയുടെ ആത്മഹത്യ

ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശി അദിതിയും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഒറ്റപെട്ടുപോയെന്ന തോന്നലിലാണ് യുവതി കൃത്യം ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ആദ്യം കുഞ്ഞിന് വിഷം നൽകിയ ശേഷം യുവതിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അദിതി ഇന്നലെ രാത്രി തന്നെ മരിച്ചു. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനുപിന്നാലെ മാനസികമായി തളർന്ന യുവതി ഒറ്റപെട്ടുപോയെന്ന തോന്നലിൽ കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close