KERALANEWSTop News

“കായിക രംഗത്ത് നിന്ന് വിരമിച്ചാലും കായിക താരങ്ങളുടെ സേവനം കേരളത്തിനാവശ്യം”; ജിവി രാജാ പുരസ്‌കാരം വിതരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കായിക രംഗത്ത് നിന്ന് വിരമിച്ചാലും കായിക താരങ്ങളുടെ സേവനം കേരളത്തിനാവശ്യമുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള ഒരാൾക്കാണ് ഇത്തവണ ഒളിപിംക്‌സ് മെഡൽ കിട്ടിയത്. ആ എണ്ണം കൂട്ടണം. കായിക രംഗത്ത് നിന്ന് താരങ്ങൾ വിരമിച്ചാലും അവരുടെ സേവനം കേരളത്തിന് ആവശ്യമുണ്ട് എങ്കിൽ മാത്രമേ ഇനിയും വലിയ നേട്ടങ്ങൾ നമ്മുക്ക് നേടാൻ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ജിവി രാജാ പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഹോക്കി താരം പിആർ ശ്രീജേഷിനുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജിയൻ അവാർഡ് ദാന വേദിയിൽ സമ്മാനിച്ചു.

അന്തർദേശീയ കായിക താരങ്ങളായ കുഞ്ഞുമുഹമ്മദ്, മയൂഖ ജോണി എന്നിവർക്കുള്ള ജിവി രാജ അവാർഡും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയിൽ അവാർഡ് ബോക്‌സിംഗ് പരിശീലകൻ ചന്ദ്രലാലിന് നൽകി. ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ബാസ്‌ക്കറ്റ്‌ബോൾ താരം പിഎസ് ജീനയും അവാർഡ് ഏറ്റുവാങ്ങി.

മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളായ സിഎഫ്ഡിഎച്ച്എസ് മാത്തൂരും പുരസ്‌കാരം ഏറ്റുവാങ്ങി. നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മന്ത്രിമാരും എംഎൽഎമാരും കായിക പ്രതിഭകളുമടക്കം നിരവധി പേർ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close