KERALANEWSTop NewsUncategorized

വെള്ളക്കെട്ടിൽ വീണ് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മൂന്ന് ദിവസത്തിനു ശേഷം

കൊല്ലം: കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടിൽ വീണ് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂർ സ്വദേശികളായ വിജയൻ ചിങ്കു ദമ്പതികളുടെ മകൻ മുന്ന് വയസ്സുകാരൻ രാഹുലാണ് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൈസൂരിൽ നിന്നും എത്തിയ നടോടി സംഘത്തിൽപ്പെട്ട മൂന്ന് വയസ്സുകാരൻ രാഹുലിനെ വെള്ളിയാഴ്ച രാത്രി മുതലാണ് കാണാതായത്. മൂന്ന് കടതിണ്ണകളിലായാണ് സംഘം തമ്പടിച്ചിരുന്നത്. തുടർന്ന് ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിന് ശേഷമാണ് രാഹുലിനെ കാണാതാവുകയായിരുന്നു

രാഹുൽ തോടിന് തീരത്തേക്ക് നടന്ന് പോകുന്നതിൻറെ സിസിറ്റിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം ഓടനാവട്ടം കട്ടിയിൽ ഭാഗത്തെ തോട്ടിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച തോട്ടിൽ ജലനിരപ്പ് കൂടുതലായിരുന്നു. കുട്ടി കാൽ വഴുതി തോട്ടിൽ വീണ് അപകടം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close