ഒരു വർഷത്തിനുള്ളിൽ പതിനേഴുകാരിയെ അമ്മയും സഹോദരനും ചേർന്ന് വിവാഹം കഴിപ്പിച്ചത് മൂന്ന് തവണ. നാലാം തവണയും വിവാഹത്തിന് ശ്രമിച്ചതോടെ മകൾ ഹെല്പ് ലൈനിൽ വിളിച്ച് പോലീസിലറിയിച്ചു. അമ്മയും സഹോദരനും ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തു.
മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം. മൂന്ന് തവണയും പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ സ്വന്തം വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. തുടര്‍ന്ന് നാലാം തവണയും വിവാഹാലോചനകള്‍ മുറുകിയപ്പോള്‍ പെണ്‍കുട്ടി തന്നെ ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഇടപെട്ടാണ് പെണ്‍കുട്ടിയെ നാലാം വിവാഹത്തില്‍ നിന്ന് രക്ഷപെടുത്തിയത്. ഇതോടെയാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. വിവാഹം ചെയ്ത പുരുഷന്മാരില്‍ നിന്ന് ശാരീരികമായോ മാനസികമായോ ആയ പീഡനങ്ങള്‍ പെണ്‍കുട്ടി നേരിട്ടിട്ടുണ്ടോ എന്നതും, ഏതെങ്കിലും വിധത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്