INDIANEWS

മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം

ഹൈദരബാദ്: കോവിഡ് ബാധിതനായി അതീവ ഗുരുതരവസ്ഥയില്‍ ചികില്‍സയില്‍ ആയിരുന്ന പ്രശസ്ത തെലുങ്ക്, തമിഴ് സിനിമാ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. 72 വയസായിരുന്നു പ്രായം. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചികിത്സ ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.

1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ശിവശങ്കര്‍ ജനിച്ചത്. ഏണ്ണൂറോളം സിനിമകള്‍ക്കായി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ നിരവധി ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതള്‍പ്പോടെ നിരവധി ഹിറ്റ്ഗാനങ്ങള്‍ക്കും നൃത്തസംവിധാനമൊരുക്കി

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close