NEWSSPORTS

യൂണിവേഴ്‌സ് ബോസിന് ഇന്ന് നാൽപ്പത്തിരണ്ടാം ജന്മദിനം

വെസ്റ്റിൻഡീസ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ക്രിസ് ഗെയിലിനു ഇന്ന് നാൽപ്പത്തിരണ്ടാം ജന്മദിനം. ഐപിഎൽ രണ്ടാം ഘട്ടം ആരംഭിച്ചതിനെത്തുടർന്ന് ഇപ്പോൾ യുഎഇയിലാണ് താരം. നിലവിൽ പഞ്ചാബ് കിങ്സ് ബാറ്റ്സ്മാൻ ആണ് ഗെയ്ൽ. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ ആണ് പഞ്ചാബിൻ്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം. മത്സരത്തിൽ ഗെയിലിൻ്റെ വകയായി ഒരു വെടിക്കെട്ട് ഇന്നിംഗ്സ് കാണമെന്നുള്ള പ്രതീക്ഷയിലാണ് യൂണിവേഴ്സ് ബോസിൻ്റെ ആരാധകർ.

ടി20 ക്രിക്കറ്റിൽ ഗെയ്ൽഒരു പ്രതിഭാസം തന്നെയാണ്. തന്റെ കരിയറിൽ ഇതുവരെ 446 ടി20 മത്സരങ്ങൾ കളിച്ച അദ്ദേഹം 36.94 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 14261 റൺസ് നേടി. ടി20യിൽ ഗെയിലിന്റെ സ്ട്രൈക്ക് റേറ്റ് 145.87 റൺസാണ്. 2013ലെ ഇന്ത്യൻ പ്രീമിയ ലീഗിൽ പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരെ ക്രിസ് ഗെയ്ൽ 66 പന്തിൽ 175 റൺസ് നേടി പുറത്താകാതെ നിന്നു. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണ്. 2015ൽ നാറ്റ്‌വെസ്റ്റ് ടി20 ബ്‌ളാസ്റ്റിൽ കെന്റിനെതിരെ 62 പന്തിൽ പുറത്താകാതെ നേടിയ 151 റൺസും ഗെയിലിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ്.

333 എന്ന നമ്പറുള്ള ജേഴ്സി ധരിച്ചാണ് ക്രിസ് ഗെയ്ൽ ഓരോ മത്സരത്തിനും ഇറങ്ങുന്നത്. ഈ നമ്പർ ക്രിസ് ഗെയിലിന്റെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണ്. 2010ൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഗെയിലിന്റെ ഈ മാസ്മരിക ഇന്നിംഗ്സ് പിറന്നത്. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറിയും ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ സെഞ്ചുറിയും നേടിയ ആദ്യ ബാറ്റ്സ്മാൻ. എല്ലാ ഫോർമാറ്റുകളിലും കൂടി വെസ്റ്റ്ഇൻഡീസിനായി ഏറ്റവും കൂടുതൽ സികസറുകൾ നേടിയ താരം. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന വിൻഡീസ് ബാറ്റ്സ്മാൻ. അന്താരാഷ്ട്ര ടി20ൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്നിങ്ങനെ ഒരുപിടി റെക്കോർഡുകൾക്ക് ഉടമയാണ് യൂണിവേഴ്‌സ് ബോസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close