INDIANEWSTrending

ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തര പീഡനം; തുടർപഠനം നടത്തണമെങ്കിൽ മതം മാറണമെന്നും സ്കൂൾ അധികൃതർ; പീഡനം സഹിക്കാനാകാതെ പ്ലസ്ടു വിദ്യാർത്ഥിനി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈ: ക്രിസ്തുമതം സ്വീകരിക്കണമെന്നാവിശ്യപെട്ടുള്ള സ്കൂൾ അധികൃതരുടെ നിരന്തര പീഡനത്തെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരുക്കാട്ടുപാളി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ എം.ലാവണ്യയാണ് ആത്മഹത്യ ചെയ്തത്.

ഏറെ നാളായി കുട്ടിയെ മതം മാറാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്കൂളിൽ തുടർപഠനം നടത്തണമെങ്കിൽ മതം ക്രിസ്തുമതം സ്വീകരിക്കണമെന്നും സ്കൂൾ അധികൃതർ വിദ്യാർത്ഥിനിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ മതം മാറാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാവണ്യ. ഇതിന്റെ പേരിൽ പല രീതിയിലും സ്‌കൂൾ അധികൃതർ പീഡിപ്പിച്ചിരുന്നതായി ലാവണ്യ വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സ്‌കൂളിന് അടുത്തുള്ള സെന്റ് മൈക്കിൾസ് ഗേൾസ് ഹോസ്റ്റലിലാണ് ലാവണ്യ താമസിച്ചിരുന്നത്.

പൊങ്കൽ അവധിക്ക് ലാവണ്യയെ വീട്ടിലേക്ക് വിടാനും അധികൃതർ തയ്യാറായില്ല. അവധി ദിവസങ്ങളിൽ സ്‌കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികൾ ചെയ്യിച്ചുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് പൂന്തോട്ടത്തിൽ അടിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി എടുത്ത് കഴിച്ച് ലാവണ്യ ആത്മഹത്യാശ്രമം നടത്തിയത്.

കുട്ടി അവശതയായതോടെ പ്രദേശത്തെ ക്ലിനിക്കിൽ പ്രവേശിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം അറിയുന്നത്. മാതാപിതാക്കളെത്തിയാണ് ലാവണ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്നലെ അന്ത്യം സംഭവിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ ചിത്രീകരിച്ച ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സ്‌കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇതിൽ ലാവണ്യ ഉന്നയിക്കുന്നത്.

ക്രിസ്തുമതത്തിലേക്ക് മാറിയാൽ തുടർപഠനത്തിനും സഹായിക്കാമെന്ന് സ്‌കൂളുകാർ വാഗ്ദാനം ചെയ്തതായി ലാവണ്യ ഈ വീഡിയോയിൽ പറയുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലും ഇക്കാര്യം ചോദിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാത്തതോടെ അവർ എപ്പോഴും ദേഷ്യപ്പെടുമായിരുന്നുവെന്നും ലാവണ്യ പറയുന്നുണ്ട്. റേച്ചൽ മേരി എന്നയാളുടെ പേരും ഇതിൽ പറയുന്നുണ്ട്. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാവണ്യയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം തിരുക്കാട്ടുപള്ളി പോലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം നടത്തിയിരുന്നു. ഹിന്ദു സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, രാഷ്‌ട്രീയ സംഘടനയായ ഇന്ദു മക്കൾ പാർട്ടി തുടങ്ങീ നിരവധി സംഘടനകൾ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close