KERALANEWSTrending

‘ചുരുളി കാണുന്നതിന് മുമ്പേ ഇയർഫോൺ വാങ്ങാം’; 99 രൂപ മുതൽ ഓഫറുമായി ഒരു കടയുടമ

കേരളമാകെ ഇപ്പോൾ ചർച്ചയാകുന്ന ഒരു വിഷയമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചുരുളി എന്ന ചിത്രം. സിനിമയിലെ സംഭാഷണവും പ്രയോഗങ്ങളും ഇപ്പോൾ വളരെയധികം വിമർശിക്കപ്പെടുകയാണ്. തെറി വാക്കുകളും അസഭ്യ വർഷവും കൊണ്ട് നിറഞ്ഞതാണ് സിനിമ എന്നാണ് പലരും സിനിമയെ വിമർശിച്ച് പറയുന്നത്. എന്നാൽ അവിടെയും ഒരു കച്ചവട സാധ്യത കണ്ടെത്തിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ കടയുടമയായ ഷിഹാൻ ബഷി.

വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ‘ചുരുളി കാണുന്നതിന് മുമ്പ് വാങ്ങൂ..99 രൂപ മുതൽ ആരംഭിക്കുന്ന ഇയർഫോണുകൾ’. എന്നാണ് ഷിഹാൻ ബഷി ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയിലെ സംഭാഷണങ്ങളും പദപ്രയോഗങ്ങളും വൻ വിവാദമായതിന് പിന്നാലെ നിരവധി പേരാണ് സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പ്രതികരണം ആദ്യമായിട്ടാണ്. മൊബൈൽ ഫോൺ റീടൈലർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി കൂടിയാണ് ഷിഹാൻ ബഷി.

അതേസമയം ചുരുളി സിനിമയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാണ്. ചുരുളി സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. നടൻ ജോജു ജോർജുവിനും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ചിത്രത്തിലെ തെറി പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന മലയാള ചലച്ചിത്രം കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ ആയിരുന്നു രംഗത്തെത്തിയത്. കെപിസിസി നിര്‍വ്വാഹക സമിതിയംഗം അഡ്വ: ജോണ്‍സണ്‍ എബ്രഹാം ആണ് ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടാ സംസ്‍കാരത്തിന്‍റെ ഭാഗമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയെന്നും ആയതിനാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ജോജു ജോര്‍ജും അടക്കമുള്ള അണിയറക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ജോണ്‍സണ്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close