KERALANEWSTop News

ചലച്ചിത്ര നടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി

തിരുവനന്തപുരം: ചലച്ചിത്ര – സീരിയൽ നടിയുടെ വ്യാജ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഡൽഹി സാഗരപൂർ സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. 22 കാരനായ ഇയാളെ പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കറെ അറസ്റ്റ് ചെയ്തിരുന്നു.

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി പരാതി നൽകിയിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബർ ക്രൈം പൊലീസ് അസി. കമ്മീഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി. പ്രകാശ്, എസ്ഐ ആർ.ആർ. മനു, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്. വിനീഷ്, എ.എസ്. സമീർഖാൻ, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതികളെ പിടികൂടിയതില്‍ സന്തോഷമുെണ്ടന്നു നടി പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കാന്‍ തയാറാകാത്തതാണു കുറ്റവാളികള്‍ക്കു പ്രോല്‍സാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ പരാതിയുമായി രംഗത്തെത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ വേ​ഗത്തിലറിയാൻ ടെല​ഗ്രാമിൽ ജോയിൻ ചെയ്യുക..

https://t.me/+zrOXue-xUu4yZTNl

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close