NEWSWORLD

ദുബൈ മറീനയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപ്പിടുത്തം; തീ വ്യാപിച്ചത് അഞ്ച് നിലകളിൽ ; ആളപായമില്ല

ദുബൈ: ദുബൈ മറീനിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപ്പിടുത്തം. ശനിയാഴ്‍ച പുലർച്ചെ മറീന ഡയമണ്ട് 2 ടവറിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായതെങ്കിലും താഴേക്ക് ഒൻപതാം നില വരെയും മുകളിലേക്ക് 15-ാം നില വരെയും തീ വ്യാപിച്ചെങ്കിലും ആളപായമില്ല . തീ പിടുത്തത്തിന്റെ വിവരം ലഭിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

5.24 ഓടെയാണ് തീ പൂർണമായും നിയന്ത്രിക്കാൻ സാധിച്ചത്. കെട്ടിടത്തിന്റെ മുകൾ നിലകളിൽ തീ പടർന്നു പിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവിടേക്കുള്ള റോഡുകൾ പൊലീസ് താത്കാലികമായി അടച്ചിരുന്നു.

60 മീറ്റർ ഉയരത്തിൽ 15 നിലകളുള്ള കെട്ടിടത്തിൽ 260 അപ്പാർട്ട്മെന്റുകളാണുള്ളത്. താമസക്കാരെ എല്ലാവരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ഇവർക്ക് ദുബൈ പൊലീസിന്റെ ദുരന്ത നിവാരണ വിഭാഗവുമായി സഹകരിച്ച് താത്കാലിക താമസ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close