KERALANEWSTop News

ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിക്കുന്നു. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനിച്ചു.

സുരക്ഷാ ചുമതലയുള്ള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപികരിക്കും.ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആലോചിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് ഡിജിപിക്കു നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കു നല്‍കിയിരിക്കുന്നത്. 2020ല്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് വിലക്കുകള്‍ ലംഘിച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണു സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും കണക്കിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close