KERALANEWSTop NewsTrending

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മഴയുടെ സ്വഭാവത്തിലും വൻ മാറ്റം; പ്രളയം വിതച്ച് പെയ്തിറങ്ങുന്നത് മേഘവി​സ്​​ഫോ​ട​ന​ങ്ങൾ; കാലാവസ്ഥാ വകുപ്പും വിദേശ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനം ഇങ്ങനെ..

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പും സർവകലാശാലകളും സംയുക്തമായി നടത്തിയ പഠനത്തിൽ നിർണ്ണായക കണ്ടെത്തൽ. സംസ്ഥാനത്ത് നാളുകളായി ഉള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ടൊ​പ്പം മ​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ലും തീ​വ്ര​ത​യി​ലും വ​ൻ മാ​റ്റ​മുണ്ടായെന്ന് പഠനത്തിൽ കണ്ടെത്തി.

ലൈം​ഗിക അടിമകളായി വളർത്താൻ പെൺകുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങി താലിബാൻ

അതിതീവ്ര മഴ പെയ്ത് ചെറിയ സമയത്തിനുളിൽ തന്നെ കേരളം പ്രളയത്തിൽ മുങ്ങുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ അ​പ്ര​തീ​ക്ഷി​ത സ​മ​യ​ത്തും സ്ഥ​ല​ങ്ങ​ളി​ലും മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യോ​ടെ പെ​യ്തി​റ​ങ്ങു​ന്ന ചെ​റു​തും വ​ലു​തു​മാ​യ മേ​ഘ​വി​സ്​​ഫോ​ട​ന​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തെ പ്ര​ള​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന​തെ​ന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.​ ഇ​ന്ത്യ​ന്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്, ഇ​ന്ത്യ​ന്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ല്‍ മെ​റ്റീ​രി​യോ​ള​ജി, അ​മേ​രി​ക്ക​യി​ലെ മി​യാ​മി സ​ർ​വ​ക​ലാ​ശാ​ല, കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല എ​ന്നി​വ സം​യു​ക്ത​മായാണ് പഠനം നടത്തിയത്.

താ​ര​ത​മ്യേ​ന ഉ​യ​രം കു​റ​ഞ്ഞ (എ​ട്ടു കി​ലോ​മീ​റ്റ​റി​ലും താ​ഴെ) നി​മ്പോ സ്ട്രാ​റ്റ​സ് മേ​ഘ​ങ്ങ​ളി​ല്‍നി​ന്ന് തോ​രാ​തെ കി​ട്ടു​ന്ന ശ​ക്തി കു​റ​ഞ്ഞ മ​ഴ​യാ​യി​രു​ന്നു മു​മ്പ്​ കാ​ല​വ​ര്‍ഷം. എന്നാൽ സ​മീ​പ​വ​ര്‍ഷ​ങ്ങ​ളി​ല്‍ കാ​ല​വ​ര്‍ഷ​ക്കാ​ല​ത്ത് മ​ഴ​ര​ഹി​ത ഇ​ട​വേ​ള കൂ​ടി​യ​ത് അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും ചെ​റു മേ​ഘ​വി​സ്​​ഫോ​ട​ന​ങ്ങ​ളി​ലേ​ക്കും വഴിവെച്ചിരിക്കുകയാണ്.

കൂട്ടിക്കലിലും കൊക്കയാറിലുമായി ഇനി കണ്ടെത്താനുള്ളത് 15 പേരെ

മ​ണി​ക്കൂ​റി​ല്‍ 10 സെൻറി മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് മേ​ഘ​വി​സ്ഫോ​ട​നം. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ഞ്ച് സെൻറി​മീ​റ്റ​റി​ന്​ മു​ക​ളി​ല്‍ പെ​യ്യു​ന്ന മ​ഴ​യാ​ണ് ല​ഘു മേ​ഘ​വി​സ്ഫോ​ട​നം. സാ​ധാ​ര​ണ മേ​ഘ​വി​സ്ഫോ​ട​നം ചെ​റി​യ പ്ര​ദേ​ശ​ത്ത് (15- 20 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍) മാ​ത്ര​മാ​ണ് ബാ​ധി​ക്കു​ക. എ​ന്നാ​ൽ, 2019ന് ​ശേ​ഷം കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​സ്തൃ​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മേ​ഘ​വി​സ്​​ഫോ​ട​ന​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ൻ, മ​ധ്യ​കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ചെ​റു​വി​സ്​​ഫോ​ട​ന​ങ്ങ​ൾ ഇ​തിെൻറ തു​ട​ർ​ച്ച​യാ​ണ്. മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ കേ​ര​ള​ത്തിെൻറ ഭൂ​ഘ​ട​ന ത​കി​ടം മ​റി​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കു​സാ​റ്റ് അ​ഡ്വാ​ൻ​സ് സെൻറ​ർ ഫോ​ർ അ​റ്റ്മോ​സ്ഫ​റി​ക് ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ അ​തി​ലോ​ല പ​രി​സ്ഥി​തി​ക്ക് ക​ന​ത്ത ആ​ഘാ​ത​മേ​ൽ​ക്കും. പൊ​ടു​ന്ന​നെ പെ​യ്യു​ന്ന തീ​വ്ര​മ​ഴ​ക്കും തു​ട​ര്‍ച്ച​യാ​യി പെ​യ്തു കു​തി​ര്‍ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ പെ​യ്യു​ന്ന താ​ര​ത​മ്യേ​ന ശ​ക്തി കൂ​ടി​യ മ​ഴ​ക്കും ഒ​രു​പോ​ലെ ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, സോ​യി​ല്‍ പൈ​പ്പി​ങ്, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ സൃ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​യും.

കൊ​ങ്ക​ണ്‍ പ്ര​ദേ​ശ​ത്ത് നേ​ര​ത്തേ ക​ണ്ടി​രു​ന്ന തീ​വ്ര​മ​ഴ തെ​ക്കോ​ട്ട് മാ​റി പാ​ല​ക്കാ​ടി​ന്​ വ​ട​ക്കു​വ​രെ വ്യാ​പി​ച്ചു. സാ​ധാ​ര​ണ, ജൂ​ണ്‍ -സെ​പ്റ്റം​ബ​ര്‍ കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ ഇ​ടി​മി​ന്ന​ല്‍ കാ​ണാ​റി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ലു​ക​ളും ശാ​സ്ത്ര​സ​മൂ​ഹത്തിന് അമ്പരപ്പുണ്ടാക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close