KERALANEWSTop News

കൂട്ടിക്കലിലും കൊക്കയാറിലുമുണ്ടായത് മേഘവിസ്ഫോടനമെന്ന് കൊച്ചി സർവ്വകലാശാല; മൂന്ന് മണിക്കൂർ പെയ്തത് അതി തീവ്ര മഴ

കൊച്ചി: കൂട്ടിക്കലിലും കൊക്കയാറിലുമുണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ. കൊച്ചി സർവ്വകലാശാല അന്തരീക്ഷ പഠന കേന്ദ്രത്തിന്റേതാണ് വിലയിരുത്തൽ. ഉപഗ്രഹ ചിത്രങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുവെന്ന് കേന്ദ്രം അറിയിച്ചു. പീരുമേടിന് താഴെയുള്ള ഭാഗത്താണ് മേഘവിസ്ഫോടനമുണ്ടായത്. ഇതേ തുടർന്ന് മൂന്ന് മണിക്കൂറാണ് മേഖലയിൽ അതി തീവ്ര മഴ പെയ്തത്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പും സർവകലാശാലകളും സംയുക്തമായി നടത്തിയ പഠനത്തിൽ നിർണ്ണായകമായ കണ്ടെത്തൽ നടത്തിയിരുന്നു. സംസ്ഥാനത്ത് നാളുകളായി ഉള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ടൊ​പ്പം മ​ഴ​യു​ടെ സ്വ​ഭാ​വ​ത്തി​ലും തീ​വ്ര​ത​യി​ലും വ​ൻ മാ​റ്റ​മുണ്ടായെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

അ​പ്ര​തീ​ക്ഷി​ത സ​മ​യ​ത്തും സ്ഥ​ല​ങ്ങ​ളി​ലും മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യോ​ടെ പെ​യ്തി​റ​ങ്ങു​ന്ന ചെ​റു​തും വ​ലു​തു​മാ​യ മേ​ഘ​വി​സ്​​ഫോ​ട​ന​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തെ പ്ര​ള​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന​തെ​ന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.​ ഇ​ന്ത്യ​ന്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്, ഇ​ന്ത്യ​ന്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ല്‍ മെ​റ്റീ​രി​യോ​ള​ജി, അ​മേ​രി​ക്ക​യി​ലെ മി​യാ​മി സ​ർ​വ​ക​ലാ​ശാ​ല, കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല എ​ന്നി​വ സം​യു​ക്ത​മായാണ് പഠനം നടത്തിയത്.

താ​ര​ത​മ്യേ​ന ഉ​യ​രം കു​റ​ഞ്ഞ (എ​ട്ടു കി​ലോ​മീ​റ്റ​റി​ലും താ​ഴെ) നി​മ്പോ സ്ട്രാ​റ്റ​സ് മേ​ഘ​ങ്ങ​ളി​ല്‍നി​ന്ന് തോ​രാ​തെ കി​ട്ടു​ന്ന ശ​ക്തി കു​റ​ഞ്ഞ മ​ഴ​യാ​യി​രു​ന്നു മു​മ്പ്​ കാ​ല​വ​ര്‍ഷം. എന്നാൽ സ​മീ​പ​വ​ര്‍ഷ​ങ്ങ​ളി​ല്‍ കാ​ല​വ​ര്‍ഷ​ക്കാ​ല​ത്ത് മ​ഴ​ര​ഹി​ത ഇ​ട​വേ​ള കൂ​ടി​യ​ത് അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും ചെ​റു മേ​ഘ​വി​സ്​​ഫോ​ട​ന​ങ്ങ​ളി​ലേ​ക്കും വഴിവെച്ചിരിക്കുകയാണ്.

മ​ണി​ക്കൂ​റി​ല്‍ 10 സെൻറി മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് മേ​ഘ​വി​സ്ഫോ​ട​നം. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ഞ്ച് സെൻറി​മീ​റ്റ​റി​ന്​ മു​ക​ളി​ല്‍ പെ​യ്യു​ന്ന മ​ഴ​യാ​ണ് ല​ഘു മേ​ഘ​വി​സ്ഫോ​ട​നം. സാ​ധാ​ര​ണ മേ​ഘ​വി​സ്ഫോ​ട​നം ചെ​റി​യ പ്ര​ദേ​ശ​ത്ത് (15- 20 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍) മാ​ത്ര​മാ​ണ് ബാ​ധി​ക്കു​ക. എ​ന്നാ​ൽ, 2019ന് ​ശേ​ഷം കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​സ്തൃ​ത​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മേ​ഘ​വി​സ്​​ഫോ​ട​ന​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ൻ, മ​ധ്യ​കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ചെ​റു​വി​സ്​​ഫോ​ട​ന​ങ്ങ​ൾ ഇ​തിെൻറ തു​ട​ർ​ച്ച​യാ​ണ്. മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ കേ​ര​ള​ത്തിെൻറ ഭൂ​ഘ​ട​ന ത​കി​ടം മ​റി​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കു​സാ​റ്റ് അ​ഡ്വാ​ൻ​സ് സെൻറ​ർ ഫോ​ർ അ​റ്റ്മോ​സ്ഫ​റി​ക് ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ അ​തി​ലോ​ല പ​രി​സ്ഥി​തി​ക്ക് ക​ന​ത്ത ആ​ഘാ​ത​മേ​ൽ​ക്കും. പൊ​ടു​ന്ന​നെ പെ​യ്യു​ന്ന തീ​വ്ര​മ​ഴ​ക്കും തു​ട​ര്‍ച്ച​യാ​യി പെ​യ്തു കു​തി​ര്‍ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ പെ​യ്യു​ന്ന താ​ര​ത​മ്യേ​ന ശ​ക്തി കൂ​ടി​യ മ​ഴ​ക്കും ഒ​രു​പോ​ലെ ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, സോ​യി​ല്‍ പൈ​പ്പി​ങ്, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ സൃ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​യും.

കൊ​ങ്ക​ണ്‍ പ്ര​ദേ​ശ​ത്ത് നേ​ര​ത്തേ ക​ണ്ടി​രു​ന്ന തീ​വ്ര​മ​ഴ തെ​ക്കോ​ട്ട് മാ​റി പാ​ല​ക്കാ​ടി​ന്​ വ​ട​ക്കു​വ​രെ വ്യാ​പി​ച്ചു. സാ​ധാ​ര​ണ, ജൂ​ണ്‍ -സെ​പ്റ്റം​ബ​ര്‍ കാ​ല​ത്ത് കേ​ര​ള​ത്തി​ല്‍ ഇ​ടി​മി​ന്ന​ല്‍ കാ​ണാ​റി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ലു​ക​ളും ശാ​സ്ത്ര​സ​മൂ​ഹത്തിന് അമ്പരപ്പുണ്ടാക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close