KERALANEWSTop NewsUncategorized

സംസ്ഥാനത്ത് മഴ ശക്തം; അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പുലർത്തണം ; ഉച്ചയ്ക്ക് മൂന്നരയ്ക്ക് അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മഴ കനക്കുന്നതിനാൽ സംസ്‌ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നൽകി മുഖ്യമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു.

മഴ കനക്കുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനും, ചില അണക്കെട്ടുകളിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കാനും സാധ്യതയുണ്ടെന്നും ആദ്ദേഹം വ്യക്‌തമാക്കി. അതിനാൽ നദികളുടെ കരകളിൽ താമസിക്കുന്ന ആളുകളും, അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ആളുകളും കർശന ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല.

മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നാണ് നിർദ്ദേശം. അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close