KERALANEWSTrending

കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി; സഹകരണ സംഘം ജീവനക്കാരൻ ഓടയിൽ മരിച്ച നിലയിൽ; വാഹനം ഇടിച്ചിട്ടതാണെന്നും കാൽ വഴുതി വീണതാണെന്നും കഥകൾ

അഞ്ചൽ: സഹകരണ സംഘം ജീവനക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. തഴമേൽ വൃന്ദാവനത്തിൽ വിപിൻ (42) ആണ് മരിച്ചത്. പുലർച്ചെ നടക്കാനിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ പുനലൂർ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള സംഘം നിയമനടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് പരിശോധനയും‌ പോസ്റ്റ്മോർട്ടം നടപടി കളും പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അഞ്ചൽ പൊലീസ് പറഞ്ഞു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ വിപിനെ കാണാതായതോടെ വീട്ടുകാർ മൊബൈൽഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീട്ടിലേക്ക് വരുന്ന വഴി കാൽ വഴുതി ഓടയിലേക്ക് വീണതാണോ എന്നും ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close