KERALANEWSTop News

കൊച്ചി കപ്പൽശാലക്കു നേരെ വീണ്ടും ഭീഷണി; ഇത്തവണ ഭീഷണി വന്നത് നേരെ പോലീസിലേക്ക്

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ (ഐഎസി) നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കപ്പൽശാലക്ക് നേരെ വീണ്ടും ഭീഷണി. കഴിഞ്ഞ രണ്ടു തവണയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് മുൻപ് വന്ന ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ്.

കപ്പൽശാലക്ക് നേരെ തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. കപ്പൽശാല തകർക്കുമെന്ന ഭീഷണി സന്ദേശം ഇ മെയിലിലൂടെയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 24 നായിരുന്നു കപ്പൽശാലക്കു നേരെ ആദ്യമായി ഭീഷണി ലഭിക്കുന്നത്. വിലാസം കണ്ടുക്കോപിടിക്കാൻ കഴിയാത്തവിധം പ്രോട്ടോൺവിഭാഗത്തിൽപ്പെട്ട ഭീഷണിയാണ് ഈ മെയിലിലൂടെ ലഭിച്ചത്. തുടർന്ന് കപ്പൽശാലാ അധികൃതർ നൽകിയ പരാതിയിൽ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചത്.

കഴിഞ്ഞ ദിവസം രണ്ടാമതും ഭീഷണി ഉണ്ടായി. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി.
ആദ്യ ഭീഷണിയിൽ കപ്പൽശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തിൽ കപ്പൽശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തിൽ ഉണ്ടായിരുന്നതിനാൽ ഭീഷണിയുമായി ബന്ധപ്പെട്ട് കപ്പൽശാല ജീവനക്കാർക്കും പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഭീഷണിയിൽ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. അതേസമയം ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസന്വേഷണം പോലീസ് എൻ.ഐ.എ.യ്ക്ക് കൈമാറിയേക്കും എന്ന സൂചനകളുമുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close