NEWSSPORTS

കോമൺവെൽത്ത് ഗെയിംസ് 2022; ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി

ന്യൂ ഡൽഹി : 2022-ൽ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺ‌വെൽത്ത് ഗെയിമുകളിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമുകൾ ഔദ്യോഗികമായി പിന്മാറി. കോവിഡും ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈന്‍ മാനദണ്ഡങ്ങളും ചൂണ്ടികാണിച്ചാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ടീം പിന്മാറിയത്. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഈ വിവരം. “നിലവിലുള്ള കോവിഡ് -19 സാഹചര്യം കാരണം, ഇംഗ്ലണ്ടിൽ ഇന്ത്യക്കാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന് ഇംഗ്ലണ്ട് അറിയിച്ചു. പൂർണ്ണമായും വാക്സിനേഷൻ ചെയ്തവർക്കും ഇത് വേണമെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ ഇന്ത്യൻ പ്രതിരോധ കുത്തിവയ്പ്പുകൾ ഇംഗ്ലീഷ് സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.” ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര അറിയിച്ചു.

നേരത്തെ ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച്‌ എത്തുന്നവര്‍ക്ക് ബ്രിട്ടണ്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച യുകെയിലേക്ക് കളിക്കാരെ അയയ്ക്കാൻ കഴിയില്ലെന്ന് ഹോക്കി ഇന്ത്യ പറഞ്ഞു. “ഈയിടെ നടന്ന ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ ഇന്ത്യൻ കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും അത്തരം വിവേചനപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല, ഈ 10 ദിവസത്തെ ക്വാറന്റൈൻ ആവശ്യകത അവരുടെ കായിക പ്രകടനങ്ങളെ ബാധിക്കും.” ഹോക്കി ഇന്ത്യ പ്രസിഡന്റ് ഗ്യാനേന്ദ്രോ നിങ്കൊമ്പം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close