KERALANEWS

അച്ഛനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളായി ചിത്രീകരിക്കാന്‍ ശ്രമം; പിങ്ക് പോലീസിനെതിരെ പരാതി

തിരുവനന്തപുരം : അച്ഛനെയും മകളെയും മൊബൈൽ മോഷ്ടാക്കളായി ചിത്രീകരിച്ചു. പിങ്ക് പോലീസിന്‍റെ വാഹനത്തിൽ നിന്ന് മൊബൈൽ കാണാതായെന്ന് ആരോപിച്ച് മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനാണ് പിങ്ക് പോലീസിനെതിരെ പരാതി നൽകിയത്. എന്നാൽ വാഹനത്തിന്റെ അടുത്ത് നിന്നതിനാൽ ഫോണിനെ കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസിന്റെ വാദം.

ഐ.എസ്.ആർ.ഒയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയതാണ്‌ അച്ഛനും മകളും. വെള്ളം വാങ്ങാൻ പോയ ജയചന്ദ്രനെ പിങ്ക് പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പ്രതികരണമായിരുന്നു ഉണ്ടായത്. ഫോൺ മോഷ്ടിച്ചുവെന്നും ഒളിപ്പിക്കാൻ മകളുടെ കൈവശം നൽകിയത് കണ്ടു എന്നുമാണ് പോലീസ് ഉന്നയിച്ച ആരോപണം. മോഷ്ടിച്ചില്ല എന്ന് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല, തുടർന്ന് മകൾ കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നു തന്ന ഫോൺ കണ്ടെത്തിയെന്നും ജയചന്ദ്രന്‍ പറയുന്നു.

ഫോൺ കണ്ട് കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നിൽ തന്നെയും മകളെയും കള്ളൻമാരാക്കി അപമാനിച്ചുവെന്നും പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close