KERALANEWSTop News

ലോക്ഡൗണിന് ശേഷമുള്ള ഹോട്ടലുകളിലെ ഭക്ഷണ നിലവാരം; പരാതികൾ പെരുകുന്നു, കോഴിക്കോട് മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയിൽ

കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് പഴയതു പോലെ ഹോട്ടലുകൾ തുറന്നതിന് ശേഷം ഭക്ഷണത്തിൻറെ നിലവാരം സംബന്ധിച്ച പരാതികളും കൂടുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പരിശോധന പേരിന് മാത്രമാണന്ന് ഉയർന്ന് വരുന്ന പരാതികൾ. ചേവായൂരിലെ സ്വകാര്യ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച കോഴിക്കോട് സ്വദേശി മുബാറക് അഹമ്മദും കുടുംബവും ഇപ്പോഴും ആശുപത്രിയിലാണ്. മുബാറക് അഹമ്മദ് മൂന്ന് ദിവസം മുന്‍പാണ് ചേവായൂരിലെ സ്വകാര്യ ഹോട്ടലില്‍നിന്നും ഷവർമ വാങ്ങിയത്. അമ്മയും ഭാര്യയുമടക്കം വീട്ടില്‍വച്ച് ഷവർമ്മ കഴിച്ചു. അർദ്ധരാത്രി മുതല്‍ മൂന്നുപേർക്കും അസ്വസ്ഥതകൾ തുടങ്ങുകയും ആശുപത്രിയാകുകയും ചെയ്യുകയായിരുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല, ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ തുറന്ന ഹോട്ടലുകളിലെ ഭക്ഷണത്തിൻറെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസവും ഉയരുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം മാസത്തിലൊരിക്കൽ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം പരിശോധിക്കാറുണ്ട്. എന്നാൽ ഈ പരിശോധന പേരിന് മാത്രമാകാറാണ് പതിവ്. കൊവിഡ് കാലത്ത് നേരിട്ട് ഹോട്ടലുകളിൽ പോകാൻ മടിക്കുന്ന പലരും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറാണ് പതിവ്. ഓർഡർ ചെയ്തെത്തുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന കാര്യം പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.

മുൻ പരിചയമില്ലാത്ത പലരും കൊവിഡ് കാലത്ത്ഹോട്ടൽ മേഖലയിലേക്ക് കടന്ന് വന്നത് നിലവാരം സംബന്ധിച്ച പരാതികൾക്ക് ഇടയാക്കുന്നുവന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻറ്സ് അസോസിയേഷനും സമ്മതിക്കുന്നു. യൂണിറ്റ് തലങ്ങളിൽ ബോധവൽക്കരണ പരിപാടികളും മറ്റും സംഘടന നടത്തി വരുന്നതായും ഭാരവാഹികൾ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close