Breaking NewsKERALANEWSTop NewsUncategorized

ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാറിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായത്; കെ. സുധാകരൻ

തിരുവനന്തപുരം: ​ഗുരുതരമായ അച്ചടക്ക ലംഘനമാണ് പാർട്ടിയുടെ മുൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന അനിൽ കുമാറിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽകുമാർ കോൺഗ്രസ് വിട്ടതിനെ തുടർന്നാണ് കെ. സുധാകരന്ററെ പ്രസ്താവന.

അഞ്ച് വർഷം സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഒരാൾ നടത്തിയത് അച്ചടക്ക ലംഘനമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം തന്ന മറുപടിയും നിരുത്തരാവദിത്തപരമായ മറുപടിയാണന്നും കെ. സുധാകരൻ പറഞ്ഞു. നിരവധി സ്ഥാനങ്ങളിലിരുന്നിട്ടുള്ള വ്യക്തി വളരെ ഉത്തരവാദിത്തവും, കടപ്പാടും പാർട്ടിയോട് നിലനിർത്തേണ്ട വ്യക്തിയുടെ ഭാ​ഗത്ത് നിന്ന് ഇത്ര നിരുത്തരവാദിത്തപരമായ പ്രവർത്തനമുണ്ടായത് ​ഗുരുതര അച്ചടക്ക ലംഘനമായണ് പാർട്ടി കാണുന്നത്.

അത് കൊണ്ട് തന്നെ ആ അച്ചടക്ക നടപടി പിൻവലിക്കാൻ പാർട്ടിക്കു ഉദ്ദേശ്യമില്ല. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു ആ തീരുമാനം ഇന്ന് പത്ര മാധ്യമങ്ങളോട്
അദ്ദേഹം പറഞ്ഞിരുന്നു. അത് കൊണ്ട് അതിനകത്ത് ഒരു പുനരാലോചന നടത്താൻ പാർട്ടിക്കു താൽപര്യമില്ലന്നും സുധാകരൻ വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close