INDIANEWS

‘എംഎൽഎയെ ഫിനിഷ് ചെയ്തേക്ക്’; ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്; എംഎൽഎക്ക് അധിക സുരക്ഷ നൽകാനൊരുങ്ങി ആഭ്യന്തരവകുപ്പ്

ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്. കർണാടകയിലെ ബിജെപി എംഎൽഎ ആയ എസ്. ആർ വിശ്വനാഥിനെ വധിക്കാൻ കോൺഗ്രസ് നേതാവായ ഗോപാൽ കൃഷ്ണ ആസൂത്രണം ചെയുന്ന വീഡിയോ ആണ് പുറത്തായത്.

മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ഗോപാൽ കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ”എംഎല്‍എയെ ഫിനിഷ് ചെയ്‌തേക്ക്. അതിന് ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓകെയാണ്. ആരും ഇത് അറിയരുത്. നമ്മള്‍ക്കിടയിലുള്ള കാര്യമാണ്”- കോൺഗ്രസ് നേതാവായ ഗോപാൽ കൃഷ്ണ പറയുന്നു. എന്നാൽ വീഡിയോ എപ്പോൾ എടുത്തതാണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് ഈ വിഷയം ഗൗരവത്തിലാണ് സമീപിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. വീഡിയോ കണ്ട ശേഷം എംഎല്‍എയുമായി സംസാരിച്ചു. അദ്ദേഹത്തിന് അധിക സുരക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ബെംഗളൂരു യെലഹങ്ക മണ്ഡലത്തിലെ എംഎല്‍എയാണ് എസ് ആര്‍ വിശ്വനാഥ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close