KERALANEWS

പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്; കഴുത്തിനും കാലിനും വെട്ടേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. വടക്കഞ്ചേരി പാളയം സ്വദേശിയായ ശിവൻ ആണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ശിവന്റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് ശിവനെ അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിക്കാര്‍ ഉള്‍പ്പെട്ട പല കേസുകളിലെയും പ്രധാന സാക്ഷിയാണ് വെട്ടേറ്റ ശിവനെന്നും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close