INDIANEWSTop News

കോൺഗ്രസിന് വൻ തിരിച്ചടിയായി കൂട്ട കൂറുമാറ്റം; മേഘാലയയിൽ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നത് മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ

ഷില്ലോങ്: കോൺഗ്രസിന് വൻ തിരിച്ചടിയായി മേഘാലയയിൽ കൂട്ട കൂറുമാറ്റം. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നു. ഇന്നലെ രാത്രിയിലാണ് കൂറുമാറ്റം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാർട്ടി മാറുന്ന കാര്യം സംബന്ധിച്ച് ഇന്നലെ രാത്രി 10 മണിയോടെ എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് കൈമാറിയതായാണ് വിവരം. എന്നാൽ സാങ്മ അടക്കം നേതാക്കൾ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മേഘാലയയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ 13 പേര്‍ പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല. 12 എംഎല്‍എമാര്‍ എത്തിയതോടെ മേഘാലയയില്‍ തൃണമൂല്‍ മുഖ്യപ്രതിപക്ഷമാവും.

കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയയില്‍ കൂട്ടത്തോടെയുള്ള പാര്‍ട്ടി മാറ്റം. കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മുകുള്‍ സാങ്മ. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി ചര്‍ച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മയുടെ കൂറുമാറ്റം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക

മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close