INDIANEWSTop News

ഭരണഘടനാ വിവിധ അനുച്ഛേദങ്ങളുടെ ശേഖരമല്ല, സഹസ്രാബ്ദങ്ങളുടെ മഹത്തായ പാരമ്പര്യമെന്ന് പ്രധാനമന്ത്രി; വൈവിധ്യങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിക്കുന്നത് ഭരണഘടനയെന്നും പാർലമെന്റിൽ നരേന്ദ്രമോദി

ന്യൂഡൽഹി: ഭരണ ഘടനാദിനത്തിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിക്കുന്നത് ഭരണഘടനയാണെന്നും നരേന്ദ്രമോദി പറഞ്ഞു. അംബേദ്കറെ പോലെയുള്ള മഹാത്മാക്കളെ സ്മരിക്കാനുള്ള ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തന്ത്ര്യത്തിനായി ജീവൻ നൽകിയവർക്ക് അദ്ദേഹം ആദരമർപിപ്പിച്ചു. മുംബൈയിലെ ഭീകരാക്രമണവും അദ്ദേഹം അനുസ്മരിച്ചു. പാർലമെന്റിലെ സെൻട്രൽ ഹാളിലാണ് പരിപാടി നടക്കുന്നത്.

അതേസമയം പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനാ ദിനാചരണം കോൺഗ്രസ്​ ഉൾപ്പെടെയുള്ള പ്രതി​പക്ഷ പാർട്ടികൾ ബഹിഷ്​കരിക്കുകയാണ്. പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടന ദിനാചരണത്തിൽ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് ആണ്​ അധ്യക്ഷത വഹിക്കുന്നത്. കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.

അതേസമയം ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായികാണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് സ്ഥാപനങ്ങളിൽ ആമുഖം വായിക്കുക. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.

ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ലഭ്യമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close