INDIANEWSTop News

യന്ത്രത്തകരാറുണ്ടായില്ല, അശ്രദ്ധയുമുണ്ടായില്ല; കുനൂർ ഹെലികോപ്ടർ അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം; വ്യോമസേനയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തുൾപ്പെടെ സൈനികോദ്യോഗസ്ഥർ വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംയുക്ത സൈനിക അന്വേഷണ സംഘമാണ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറല്ല അപകടത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അപകടത്തിനു പിന്നിൽ അട്ടിമറിയും നടന്നിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റിന്റെയോ മറ്റ് ഹെലികോപ്ടർ ഉദ്യോഗസ്ഥരുടേയോ ശ്രദ്ധക്കുറവും ഉണ്ടായിട്ടില്ല. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മേഘങ്ങൾക്കുള്ളിലേക്ക് പെട്ടെന്ന് ഹെലികോപ്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥയുടെ പെട്ടെന്നുണ്ടായ മാറ്റം പൈലറ്റിന് പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായി എന്നാണ് വ്യക്തമാക്കുന്നത്.

ഫ്ലൈറ്റ് ഡാറ്റ റിക്കോഡറും കോക്ക്പിറ്റ് വോയ്സ് റിക്കോഡറും പരിശോധിച്ചതിനൊപ്പം ദൃക്സാക്ഷികളെ ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്. റിപ്പോർട്ടിനൊപ്പം ചില നിർദ്ദേശങ്ങളും സംയുക്ത അന്വേഷണ സംഘം മുന്നോട്ടു വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close