Breaking NewsINDIANEWSTop News

കൊവാക്സീന് ആ​ഗോള അംഗികാരം നൽകാതെ ഡബ്ല്യൂ എച്ച് ഒ; ഭാരത് ബയോടെക്കിനോട് കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ടു

ന്യൂഡൽഹി: കൊവാക്സിന് ആ​ഗോള അം​ഗികാരം നൽകാതെ ഡബ്ല്യൂ എച്ച് ഒ. ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് ആ​ഗോള അം​ഗികാരം അനുമതി നൽകുന്ന കാര്യത്തിൽ ഇന്നലെ ലോകാരോഗ്യ സംഘടന ചേർന്ന യോ​ഗത്തിലാണ് സംഘടന ഭാരത് ബയോടെക്കിനോട് കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ടത്.

നവംബര്‍ മൂന്നിനാണ് അന്തി തീരുമാനം എടുക്കുന്നതിനായി ടെക്‌നിക്കല്‍ അഡൈ്വസറി കമ്മറ്റി ഇനി യോഗം ചേരുക. ഇത്തവണ മതിയായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിരുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. എന്നാല്‍ റിസ്‌ക് ബെനഫിഫ് അസസ്‌മെന്റില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയായിരുന്നു. 

ഇന്നലെ ചേർന്ന യോ​ഗത്തിൽ കൊവാക്സിന് ആ​ഗോള അം​ഗികാരം പ്രതീക്ഷിരുന്നു. WHO യുടെ വാക്സിൻ സമിതിയുടെ അടുത്ത യോ​ഗം നവംബർ 3നാണ് ആ സമയത്തിനുള്ളിൽ കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ കൊവാക്സിന് ആ​ഗോള അം​ഗികാരം ലഭിക്കുമെന്നാണ് സൂചന .

അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കോവാക്‌സിന് അനുമതി ലഭിച്ചിട്ടില്ല. ഏപ്രിൽ 19നാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. പിന്നോക്ക രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകാൻ വൈകുന്നതാണ് ഇതിന് കാരണം. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close