INDIANEWSUncategorized

രാജ്യത്ത് കോവിഡ് വെെറസിന്റെ വ്യാപനം കുറയുന്നു ; ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,354 പേർക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വെെറസിന്റെ വ്യാപനം കുറയുന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 24,354 പേർക്കാണ്. കഴിഞ്ഞദിവസത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 8.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 234 പേരാണ് മരിച്ചത്.

രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 2,73,889 ആണ്. 197 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പുതുതായി 234 പേർ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,48,573 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ 13,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 പേർ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close