NEWSUncategorizedWORLD

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,27,300 കൊവിഡ് പരിശോധനകൾ; 321 ​രോ​ഗികൾ; നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവുകൾ അനുവദിച്ച് യുഎഇ

ദുബെെ: യുഎഇയിൽ പുതിയതായി 321 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 393 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,27,300 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

കൊവിഡ് രോഗവ്യാപനം കാര്യമായി കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവുകൾ അനുവദിച്ചിരുന്നു. ബീച്ചുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് ഈയാഴ്‍ച അധികൃതർ അറിയിച്ചിരുന്നു.

തുറസായ സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോഴും അടച്ചിട്ട സ്ഥലങ്ങളിൽ ഒരു വ്യക്തി ഒറ്റയ്‍ക്കായിരിക്കുമ്പോഴും മാസ്‍ക് ധരിക്കേണ്ടതില്ല. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,34,596 പേർക്ക് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,26,806 പേർ രോഗമുക്തരായി.

2,089 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവിൽ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 19.7 ദശലക്ഷം കൊവിഡ് പരിശോധനകൾ ഇതുവരെ യുഎഇയിൽ നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close