NEWSSPORTSTop News

അർജന്റീന – ബ്രസീൽ മത്സരം ഉപേക്ഷിച്ചു; കളി നിർത്തി വച്ചത് അർജന്റീനൻ താരങ്ങൾ ബ്രസീലിന്റെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതിയെ തുടർന്ന്

സാവോ പോളോ; ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു. നാല് അർജന്റീനൻ താരങ്ങൾ ബ്രസീലിന്റെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതിയെ തുടർന്നാണ് കളി നിർത്തി വച്ചത്. കളി ആരംഭിച്ച് ഏഴു മിനിറ്റിനു ശേഷമായിരുന്നു നാടകീയ രം​ഗങ്ങൾ. ​ഗ്രൗണ്ടിൽ ഇറങ്ങിയ ആരോ​ഗ്യപ്രവർത്തകർ കളി നിർത്തിവയ്പ്പിക്കുകയായിരുന്നു.

അർജന്റീനയുടെ പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, ജിയോ ലോ സെൽസോ, എമിലിയാനോ ബ്യൂണ്ടിയ എന്നിവർക്കെതിരെ ബ്രസീലിന്റെ ആരോഗ്യ വിഭാഗം സ്റ്റേഡിയം വിടാൻ ഉത്തരവിടുകയായിരുന്നു.

കോവിഡ് പ്രോട്ടോക്കോളുകളുടെ ലംഘനം ചൂണ്ടിക്കാട്ടി അർജന്റീനയുടെ നാല് താരങ്ങൾക്കെതിരെ മത്സരത്തിനിടയിൽ വന്ന് ബ്രസീൽ അധികൃതർ സ്റ്റേഡിയം വിടാൻ ആവശ്യപ്പെടുകയായിരുന്നുതിനെ തുടർന്ന് അർജന്റീനിയൻ താരങ്ങൾ സ്റ്റേഡിയം വിടുകയായിരുന്നു. ഉറക്കമൊഴിച്ചു കളി കണാനിരുന്ന ആരാധകർക്ക് നിരാശ നൽകുന്നതാണ് മത്സരം ഉപേക്ഷിച്ച തീരുമാനം .

അർജന്റീനയുടെ താരങ്ങളെ കളിക്കാൻ അനുവദിക്കില്ലെന്നും ബ്രസീൽ ആരോഗ്യ മന്ത്രാലയം, താരങ്ങൾക്കെതിരെ നടപടി എടുത്തേക്കുമെന്നുമാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ .

ഇംഗ്ലണ്ടിലെ ക്വാറന്റൈൻ പാലിച്ചില്ലെ ന്നതാണ് ഇംഗ്ലണ്ടിൽ നിന്നുമുള്ള അർജൻന്റീനിയൻ താരങ്ങളെ ഒഴിവാക്കാനുള്ള കാരണമായി ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്.ആകെ 16 ദിവസം ഉള്ള ഈ പര്യടനത്തിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള താരങ്ങൾ 14 ദിവസത്തെ ക്വാറന്റൈൻ എടുത്തിരുന്നില്ല എന്നതാണ് ആരോഗ്യ മന്ത്രാലയം പറയുന്ന ന്യായം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close