തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെത്തുടർന്നും സ്കൂൾ തുറക്കാത്തതും മൂലം ഈ അധ്യയനവർഷം എയ്ഡഡ് സ്കൂൾ അധ്യാപകനിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിച്ചു. കഴിഞ്ഞ അധ്യയനവർഷം കോവിഡ് സാഹചര്യത്തെത്തുടർന്ന് സർക്കാർ നിയമനം വിലക്കിയിരുന്നു.
നിയമനം ലഭിക്കേണ്ടവരിൽ പലരും ഇക്കൊല്ലം ജനുവരി ഒന്നിന് ഉയർന്ന പ്രായപരിധിയായ 40 കഴിയുന്നവരായിരുന്നു. അത്തരം ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കില്ലെന്നുവന്നതോടെയാണ് സർക്കാർ തീരുമാനം.
2021 ജനുവരി ഒന്നിന് 40 വയസ്സ് കഴിയുന്നവർക്ക് ഈ അധ്യയനവർഷം റഗുലർ ഒഴിവിൽ നടത്താൻ നിർദേശിച്ചിട്ടുള്ള നിയമനങ്ങളിൽ മാത്രമാണ് ഇളവുള്ളത്. ഉയർന്ന പ്രായപരിധിയിലെ ഇളവ് പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗക്കാർക്കും ബാധകമാണ്.