കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഡിസംബർ 7ന് മുമ്പ് എടുത്താൽ ഐഫോൺ സമ്മാനം. കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ഓഫർ. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആണ് ഈ സമ്മാനപദ്ധതി നടപ്പാക്കുന്നത്.
ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. വിജയിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ആദ്യാഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറായതോടെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് പുതിയ നറുക്കെടുപ്പ് നടത്താന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തീരുമാനിച്ചത്.
നേരത്തെയും വാക്‌സിന്‍ സ്വീകരിക്കാനെത്തിയവര്‍ക്ക് അഹമ്മദാബാദ് നഗരസഭ എന്‍ജിഒയുടെ സഹായത്തോടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 25 പേര്‍ക്ക് പതിനായിരം രൂപ വിലയുള്ള സമ്മാനങ്ങളും നല്‍കിയിരുന്നു.
അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 47.7 ലക്ഷം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA