INDIANEWS

മെയ് മാസം മരിച്ച വയോധികൻ ഡിസംബറിൽ വാക്‌സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ്; ഫോണിൽ മെസ്സേജ് വന്ന രണ്ടാം ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റുമായി മകൻ രംഗത്ത്; അന്വേഷണം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ

മെയ് മാസം മരിച്ച വയോധികൻ ഡിസംബറിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ്. മധ്യപ്രദേശിലാണ് സംഭവം. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരു​േഷാത്തം ശാക്യവാറിന്‍റെ പേരിലാണ്​ കഴിഞ്ഞദിവസം കോവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ചെന്ന സന്ദേശം വന്നത്​. പുരുഷോത്തം കഴിഞ്ഞ മേയ്​ മാസത്തിൽ മരിച്ചിരുന്നു. ഡിസംബർ മൂന്നിനാണ്​ മകന്‍റെ മൊബൈൽ ​ഫോണിലേക്ക്​ സന്ദേശം ലഭിച്ചത്​. കമ്പ്യൂട്ടറിലെ പിഴവാണ്​ ഇതിന്​ കാരണമെന്ന്​ അധികൃതർ പറഞ്ഞു.

ഡിസംബർ മൂന്നിന്​ ഫൂൽ സിങ്​ ശാക്യവാറിന്‍റെ ഫോണിലേക്ക്​ സന്ദേശം എത്തുകയായിരുന്നു. പുരോഷോത്തം രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചുവെന്നും കോവിഡ്​ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാമെന്നും ഇതിൽ പറയുന്നു. ഏപ്രിൽ 28ന്​ പുരുഷോത്തം ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. എന്നാൽ മേയ്​ 24ന്​ ചികിത്സക്കിടെ ഇ​ൻഡോറിൽ അദ്ദേഹം മരിച്ചു.

​സന്ദേശം ലഭിച്ചതോടെ ഫൂൽ സിങ്​ ജില്ല അധികാരികളെ​ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ​​അന്വേഷണം നടത്തുമെന്ന്​ ജില്ല വാക്​സിനേഷൻ ഓഫിസർ ഡോ. പി.എൽ. ബഗോറിയ പറഞ്ഞു. തെറ്റായ മൊബൈൽ ​നമ്പറും വിലാസവും ഉപയോഗിച്ച്​ മറ്റാരെങ്കില​ും വാക്​സിൻ സ്വീകരി​ച്ചിട്ടുണ്ടോയെന്ന്​ പര​ിശോധിക്കുമെന്ന്​ ​ബ്ലോക്ക്​ മെഡിക്കൽ ഓഫിസർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close