KERALANEWSTop News

വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് ഇന്നലെ രാത്രിയെത്തിയത് 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണത്തിന് എത്തിയത്.

തിരുവനന്തപുരം 3,41,160, എറണാകുളം 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ചത്.എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തുന്നതാണ്.

ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close