INDIANEWSUncategorized

‘ഉത്തർ പ്രദേശിൽ ചികിത്സാ സൗകര്യം വിപുലപ്പെടുത്താൻ സാധിച്ചു’; കോവിഡ് നിയന്ത്രണത്തിലെ യുപി രീതി പല സംസ്ഥാനങ്ങളും രാജ്യങ്ങളും മാതൃകയാക്കുന്നുവെന്നും യോഗി ആദിത്യനാഥ്

ലഖ്​നൗ: കോവിഡ് നിയന്ത്രണത്തിൽ ഉത്തർപ്രദേശിനെ പുകഴ്ത്തി യോഗി ആദിത്യനാഥ്‌. കോവിഡ് നിയന്ത്രിക്കാൻ ഉത്തർ പ്രദേശ് സ്വീകരിച്ച രീതി പല സംസ്ഥാനങ്ങളും രാജ്യങ്ങളും മാതൃകയാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു.പിയിലെ കോവിഡിനെക്കുറിച്ചുള്ള ഐ.ഐ.ടി കാൺപൂറിന്‍റെ പഠനം റിലീസ്​ ചെയ്​ത്​ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. വലിയ ജനസംഖ്യയുള്ളതുകൊണ്ടുതന്നെ ഉത്തർ പ്രദേശിന്​ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും സൗകര്യങ്ങളുടെ അപര്യാപ്​തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നുവെന്നും യോഗി പറഞ്ഞു. എന്നാൽ ഇന്ന്​ ഉത്തർപ്രദേശ്​ കോവിഡ്​ കൈകാര്യം ചെയ്​ത രീതി നിരവധി സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും വരെ മാതൃകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ആരോഗ്യ​മേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കിൽ മഹാമാരിക്കെതിരെ പൊരുതാൻ രാജ്യത്തിന്​ സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഉത്തർപ്രദേശിൽ ചികിത്സ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഞങ്ങൾക്ക് സാധിച്ചെന്നും യോഗി ആദിത്യനാഥ് കൂടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close