Breaking NewsKERALANEWSTop News

തൃക്കാക്കര നഗരസഭയിലെ കൈയാങ്കളി; സിപിഐ നേതാവ് എം ജെ ഡിക്സൺ അറസ്റ്റിൽ; കേസെടുത്തത് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ കൈയാങ്കളി. സിപിഐ നേതാവ് എം ജെ ഡിക്സൺ അറസ്റ്റിൽ. ചെയർപേഴ്സൺ അജിത തങ്കപ്പന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോൺഗ്രസ് കൗൺസിലർ സി സി വിജയനെയും പോലീസ് അറസ്റ്റ് ചെയ്തു.

തൃക്കാക്കര നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കഴണിഞ ദിവസമാണ് സംഘർഷമുണ്ടായത്. ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർച്ചയായി കൗൺസിലിൽ പല വിഷയങ്ങളിലും ബഹളമുണ്ടാവാറുണ്ട്.

ഇന്ന് 10 അജണ്ടകളാണ് ചർച്ച നടന്നത്. അതിൽ പത്താമത്തെ അജണ്ടയായി വന്നത് നഗരസഭാ അധ്യക്ഷയുടെ ക്യാബിൻ നവീകരണത്തിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു. കഴിഞ്ഞ തവണ ഓണക്കോടിക്കൊപ്പം പണം നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ക്യാബിൻ തകർന്നത്.

നഗരസഭയുടെ ഫണ്ടിൽ നിന്ന് പണമെടുക്കാനായിരുന്നു തീരുമാനം. എന്നാൽ അന്ന് നടന്ന തർക്കത്തിൽ കുറ്റക്കാരായവരിൽ നിന്ന് പണം ഈടാക്കണമെന്ന നിലപാടാണ് പ്രതിപക്ഷ കൗൺസിലർമാർ സ്വീകരിച്ചത്. ഇതിനെ സംബന്ധിച്ച വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close