KERALANEWS

അച്ചടക്ക നടപടിയുമായി സിപിഐഎം; മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളെ തരംതാഴ്ത്തി

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽ മലപ്പുറത്ത് കടുത്ത അച്ചടക്ക നടപടിയുമായി സിപിഐഎം. മലപ്പുറത്ത് 3 ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ സിപിഐഎം നേതൃത്വം തരംതാഴ്ത്തി. പെരിന്തൽമണ്ണയിലെ മുൻ എംഎൽഎ കൂടിയായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി ശശികുമാർ, സി ദിവാകരൻ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്കും പൊന്നാനിയിൽ നിന്നുള്ള ടി എം സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.

കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാരത്ഥിയാക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ടി.എം സിദ്ദിഖിന്റെ നേതൃത്വത്തിൽ പരസ്യമായി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്ന് ടി.എം സിദ്ദിഖിനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. പെരിന്തല്‍മണ്ണയിലെ തോല്‍വിയിലാണ് പാർട്ടി സി.ദിവാകരന്‍, വി.ശശികുമാര്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. ശനിയാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേർന്ന യോഗത്തിലാണ് തീരുമാനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close