KERALANEWSTrending

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തു; പിറവം ലോക്കൽ സെക്രട്ടറിയെ മാറ്റി സിപിഐ; ബ്രാഞ്ച് സമ്മേളനങ്ങളിൽ സിൽവർ ലൈനിനെതിരെ വിമർശനം കടുക്കുമ്പോൾ

കൊച്ചി: കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സിപിഐ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. പിറവം ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചനെയാണ് മാറ്റിയത്.

കഴിഞ്ഞദിവസം പിറവത്ത് കോൺഗ്രസ് സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമരത്തിൽ തങ്കച്ചൻ പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ഇന്നു ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തങ്കച്ചനെ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. കെ റെയിൽ വിരുദ്ധ സമരങ്ങളെ സിപിഐ നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കൽ സെക്രട്ടറി സമരത്തിൽ പങ്കെടുത്തത്. ഇത് ഉയർത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

സമരത്തിൽ പങ്കെടുത്തതിൽ എറണാകുളം ജില്ലാ കമ്മിറ്റി തങ്കച്ചനോട് വിശദീകരണം ചോദിച്ചിരുന്നു. തനിക്ക് തെറ്റു പറ്റിയതായി തങ്കച്ചൻ വിശദീകരണം നൽകി. എന്നാൽ ഇന്നു ചേർന്ന പിറവം മണ്ഡലം കമ്മിറ്റി യോഗം, താക്കീത് എന്ന നിലയിലാണ് ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്.

ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും നടക്കുന്ന സാഹചര്യത്തിൽ ലോക്കൽ സെക്രട്ടറിയെ മാറ്റിയ നടപടി പാർട്ടിയിൽ ചർച്ചയാകും. സംസ്ഥാന നേതൃത്വം പദ്ധതിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ കെ റെയിലിന് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close