INDIANEWS

“സി.പി.ഐ.എം കാട്ടിയത് ക്രൂരത”; ചെറിയാൻ ഫിലിപ്പിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് വിദേശകാര്യ സഹമന്ത്രി മുരളീധരൻ

ന്യൂഡൽഹി: സി.പി.ഐ.എം കാട്ടിയത് ക്രൂരതയാണ് ചെറിയാൻ ഫിലിപ്പിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരൻ. ചെറിയാൻ ഫിലിപ്പിനോട് സി.പി.ഐ.എം കാട്ടിയത് ക്രൂരതയാണെന്നും അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും വി.മുരളീധരൻ പറഞ്ഞു.

‘പരിസ്ഥിതി കർഷക സ്‌നേഹത്തിന്റെ ” കുത്തക ഏറ്റെടുത്തിരിക്കുന്ന സി.പി.ഐ സഖാക്കൾക്ക് ഇല്ലാത്ത ആർജവമാണ് ചെറിയാൻ കാട്ടിയത്. പാർട്ടിക്കൂറും വ്യക്തിപൂജയും മൂലം സർക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് ‘രാജാവ് നഗ്നനാണെന്ന് ” ചെറിയാൻ തുറന്നുപറഞ്ഞത്.

അല്ലെങ്കിൽ പാവപ്പെട്ട മലയോര ജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയിൽ കുഴിച്ചുമൂടുന്നത് കാണേണ്ടി വരില്ലായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങിയാൽ യൂറോപ്യൻ മാതൃക നടപ്പാക്കാനാവില്ല. അതിന് ദീർഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാനീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദിയെന്നും മുരളീധരൻ ആരോപിച്ചു.

നേരത്തെ ചെറിയാൻ ഫിലിപ്പിന് സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയൽ എഴുതിയിരുന്നു. തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചുവരാമെന്നും മുഖപത്രം പറഞ്ഞുവെച്ചിരുന്നു.

കോൺഗ്രസിലേക്ക് തിരിച്ചുവരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചെറിയാൻ ഫിലിപ്പ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.അതേസമയം രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ നേരത്തെ പങ്കുവെച്ച ഒരു കുറിപ്പിൽ പറഞ്ഞിരുന്നു.ഇതിനിടെ ചെറിയാൻ ഫിലിപ്പ് സി.പി.ഐ.എം പാർട്ടിയിൽ നിന്ന് കോൺഗ്രസിലേക്ക് തന്നെ തിരികെ പോയെക്കാമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ ഫേസ്ബുക്ക് കുറിപ്പും പുറത്തുവന്നിരുന്നു.

‘കൊവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല’, എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റ്. രാജ്യസഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് നൽകാത്തത് ചെറിയാൻ ഫിലിപ്പിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പോസ്റ്റ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close