INDIANEWS

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും; കർഷക സമരം, ഇന്ധനവിലക്കയറ്റം ഉൾപ്പെടെ ചർച്ചയിൽ വരും

ഡൽഹി: മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാനാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേർന്നിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്. ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

ഇതടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള കേരള നേതാക്കൾ യോഗത്തിനെത്തും. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് ന​ഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺ​ഗ്രസ് ചേർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close