
പത്തനംതിട്ട: പാർട്ടിക്കുള്ളിലെ കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു. വീണ ജോർജിനെതിരെ വ്യക്തിഹത്യ ചെയ്യുന്നവർ പാർലമെൻററി മോഹമുള്ളവരാണെന്നും അവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും ഉദയഭാനു പറഞ്ഞു. ഇന്നലെ സമാപിച്ച ഏറിയ സമ്മേളനത്തിലെ ചർച്ചകൾക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പാർട്ടിക്കുള്ളിൽ കുലം കുത്തികളുണ്ടെന്നും വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്നുവന്നത് അത്തരം ആളുകളുടെ നീക്കങ്ങളുടെ ഭാഗമാണെന്നും ഉദയഭാനു പറഞ്ഞു. അവർ അടുത്ത സമ്മേളനം കാണില്ല. 2016ലും 2021ലും വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ടെന്നും അവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും ഉദയഭാനു വ്യക്തമാക്കി.
എം.എല്‍.എയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളില്‍ വീണാ ജോര്‍ജിന് മാത്രം അങ്ങനെ ഒരു ഇളവ് അനുവദിച്ചു, അതിന് മറുപടി നല്‍കേണ്ടി വരും എന്ന വിധത്തിലേക്കും ചര്‍ച്ച ഉയര്‍ന്നിരുന്നു. പാര്‍ട്ടി വിശ്വാസികള്‍ക്ക് ആര്‍ക്കും എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതില്‍ പാര്‍ട്ടിക്ക് തടസ്സമില്ലെന്നും ഉദയഭാനു ഇതിന് മറുപടി നല്കി.
ജനപ്രതിനിധിയായ ശേഷം പാര്‍ട്ടി അംഗമായ ആളാണ് വീണാ ജോര്‍ജ്. അതിനാല്‍ പാര്‍ട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവര്‍ എത്താന്‍ സമയം എടുക്കും എന്നായിരന്നു ചര്‍ച്ചകള്‍ക്ക് മറുപടി നല്കവേ മുന്‍ ഏരിയാ സെക്രട്ടറി എം. സജികുമാറും പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്