KERALANEWSTop News

സംഘർഷത്തിന് വഴിയൊരുങ്ങിയത് ഏരിയാ കമ്മിറ്റിയിലേക്കുള്ള മത്സരനീക്കം കടകംപള്ളി തടഞ്ഞതിനെത്തുടർന്ന്; വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റത് നാല് ഡിവൈഎഫ്ഐ നേതാക്കൾക്ക്; സിപിഎമ്മിന് നാണക്കേട് സമ്മാനിച്ച് തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്മേളനം

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളനത്തിലുണ്ടായ സംഘർഷത്തിലൂടെ ജില്ലാ നേതൃത്വത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. സംഘർഷത്തിൽ അതുൽ, അബിൻ, വിഷ്ണു,അഖിൽ എന്നിങ്ങനെ നാല് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.

ഏരിയാ കമ്മിറ്റിയിലേക്ക് മത്സരം നടത്താൻ ശ്രമം നടന്നതോടെയാണ് സംഘർഷത്തിന് വഴിയൊരുങ്ങിയത്. മത്സരം ഒഴിവാക്കി ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് നടത്തിയതോടെ വാക്കുതർക്കത്തിലും തുടർന്ന് സംഘർഷത്തിലും കലാശിക്കുകയായിരുന്നു. മുൻ ഏരിയ കമ്മറ്റി അംഗമായ നഹാസിനെയും ഇടവ പഞ്ചാത്ത് അംഗവും സിൻഡിക്കേറ്റ് അംഗവുമായ റിയാസ് വഹാബിനെയും ഏരിയ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിനാൽ വാക്കുതർക്കമുണ്ടായി.ഇതോടെ ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്‍റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്‍റെ മകൾ സ്മിത എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നഹാസിനെയും റിയാസിനെയും അനുകൂലിക്കുന്നവർ സമ്മേളന ഹാളിലേക്കു കടക്കാൻ ശ്രമിച്ചു. റെഡ് വളന്‍റിയർമാർ ഇതു തടഞ്ഞതോടെ ഉന്തും തള്ളുമായി.

നിലവിലെ ഏരിയാകമ്മിറ്റിയിൽ നിന്ന് ആനാവൂർ നാ​ഗപ്പൻ അനുകൂലികളായ മൂന്ന് പേരെ ഒഴിവാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ കെ ആർ ബിജു, നഹാസ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് അടക്കം എട്ട് പേർ മത്സരിക്കാൻ എഴുന്നേറ്റു. എന്നാൽ സമ്മേളനം നിയന്ത്രിച്ച സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഈ നീക്കം തടയുകയായിരുന്നു. കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള ഏരിയാകമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ വിഭാഗീയ തലത്തിൽ സമ്മേളനം നടത്തിയെന്നും ആക്ഷേപമുയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close