KERALANEWSUncategorized

മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൊലപാതകം ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള മനോവിഷമത്തിൽ

എറണാകുളം‌: അങ്കമാലി തുറവൂരിൽ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയൽവാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എൽഎഫ് ആശുപത്രിയിൽ എത്തിച്ചത്.

29 വയസ്സുകാരിയായ അഞ്ജു കുട്ടികളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീയും പുകയും കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു.. അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടർ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒന്നരമാസങ്ങൾക്ക് മുമ്പാണ് അഞ്ജുവിൻറെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിൻറെ വിഷമത്തിലായിരുന്നു അഞ്ജുവെന്നാണ് പൊലീസ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close