INSIGHTKERALANEWSTrending

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകി എത്തിയതോടെ ഭാര്യയും മകളും പിണങ്ങിപ്പോയി; രണ്ടര വർഷത്തെ നിയമ പോരാട്ടത്തിൽ ക്രെെം ത്രില്ലറുകളെ വെല്ലുന്ന പോലീസ് അന്വേഷണം ; തിരുവല്ലയിലെ നഴ്സിന്‍റെ കൊലപാതക കേസ് സിനിമാക്കഥയേയും വെല്ലുന്നത്

പത്തനംതിട്ട കോട്ടാങ്ങലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം വർഷങ്ങൾക്കിപ്പുറമാണ് ആത്മഹത്യയല്ല കൊലപാതകമെന്ന് തെളിഞ്ഞത്. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ ക്രെെം ത്രില്ലറുകളെ വെല്ലുന്ന കഥയാണ് ക്രൈംബ്രാഞ്ച് പുറത്തു കൊണ്ടു വന്നത്. ചുങ്കപ്പാറ സ്വദേശിനിയായ ടിൻജു 2019 ഡിസംബർ 15 നാണ് കാമുകനായ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ ടിജിൻ ജോസഫിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മുൻ കാമുകനും ഓട്ടോ ഡ്രൈവറുമായ ടിജിന്റെ ഒപ്പം ഇറങ്ങി പോരുകയായിരുന്നു.

ടിൻജു വന്നതിനെ തുടർന്ന് ടിജിന്റെ ഭാര്യയും മകളും പിണങ്ങി അവരുടെ വീട്ടിലുമായിരുന്നു. ടിജിന്റെ വീടിന്റെ കിടപ്പു മുറിയിലാണ് ടിൻജുവിനെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ലോക്കൽ പോലീസും മാതാപിതാക്കളും സ്വാഭാവികമായും ടിജിനെ സംശയിച്ചു. ആ സംശയം നീണ്ടുപോയത് രണ്ട് വർഷക്കാലം സംശത്തിനപ്പുറത്തെക്ക് ടിജിൻ പ്രതിയായി ചേർക്കുകയും ചെയ്യ്തു. ടിൻജുവിന്റെ കൊലപാതകത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ടിജിനെ അന്നടെട പെരുമ്പെട്ടി എസ്.ഐ ഷെരീഫ് കുമാർ ക്രൂരമായി മർദ്ദിക്കുകയും ചെയ്യ്തു. പക്ഷേ താൻ ചെയ്യത്ത കുറ്റം തെളിയിക്കാൻ ടിജിൻ കോടതിയിൽ നടത്തിയ പോരാട്ടത്തിനിടയിയിലാണ് യഥാർഥ പ്രതി പിടിയിലായത്.

2019 ഡിസംബർ 15 നാണ് കൊല നടന്നത്. സംഭവദിവസം ടിജിനും അച്ഛനും പുറത്തു പോയശേഷം ടിൻജു മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് തടി കച്ചവടത്തിനു വന്ന നസീർ ടിൻജുവിനെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിക്കവേ ചെറുത്തു മാറാൻ ശ്രമിച്ച ടിൻജുവിനെ കിടപ്പുമുറിയിലെ കട്ടിലിൽ തല ഇടിപ്പിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു പ്രതി.
പിന്നീട് ടിൻജുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നസീർ മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് നാലരക്കുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണവും.

സംഭവദിവസം ടിജിനും അയാളുടെ അച്ഛനും പുറത്തു പോയശേഷം ടിൻജു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മല്ലപ്പള്ളി തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ടിൻജു വിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 53 മുറിവുകൾ യുവതിയുടെ ശരീരത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടിൻജുവിന്റെ ഡയറി ഉൾപ്പെടെയുള്ള വസ്തുവകകൾ കണ്ടെടുത്തിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്കായി ശേഖരിച്ചിരുന്നു. തുടർന്ന് കേസ് 2020 ഫെബ്രുവരിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവായി.

ശാസ്ത്രീയ പരിശോധനയിൽ യുവതിയുടെ രഹസ്യഭാഗങ്ങളിൽ ശുക്ലവും ബീജാണുവും കണ്ടെത്തിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ ടിഞ്ചു ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കും ശാരീരിക പീഡനത്തിനും വിധേയമായി എന്ന് വെളിവായി. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി വന്ന ആർ. പ്രതാപൻ നായരുടെ വിദഗ്ധമായ അന്വേഷണമാണ് കേസിലെ യഥാർഥ പ്രതിയെ കണ്ടെത്താൻ കാരണമായത്.യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട അനവധി മുറിവുകൾ ശ്രദ്ധയിൽപ്പെട്ട അന്നത്തെ ഡിവൈ.എസ്.പി നടത്തിയ ശാസ്ത്രീയ അന്വേഷണം ലൈംഗിക പീഡനവും തുടർന്ന് യുവതിയുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടുവെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച ക്രൈം ബ്രാഞ്ച് പോലീസിന്റെ അന്വേഷണ സംഘം, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും വെളുത്ത സ്രവത്തിന്റെ സാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതൽ പേരെ ചോദ്യം ചെയ്തും അന്വേഷണം വ്യാപിപ്പിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള അമ്പതിലധികം മുറിവുകൾ, ബലപ്രയോഗത്തിലൂടെ ടിൻജുവിനെ നിർബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ചിന്റെ സംഘത്തെ നയിച്ചു.

പ്രതാപൻ നായർക്ക് പിന്നാലെ ചാർജ് എടുത്ത ഡിവൈ.എസ്.പി വി.ജെ ജോഫിയുടെ അന്വേഷണം മരണം സംഭവിക്കുന്നതിനു മുമ്പ് ടിൻജുവിന്റെ വീടിന് സമീപം എത്തിയ മൂന്നുപേരിൽ കേന്ദ്രീകരിച്ചു. അവരെ തുടർച്ചയായി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് ഫോറൻസിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ അന്വേഷണം തുടർന്നു. നഖങ്ങളിൽ അജ്ഞാതനായ ഒരാളുടെ ഡി.എൻ.എയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ നസീറിലേക്ക് അടുപ്പിക്കുകയായിരുന്നു.

ടിൻജുവിന്റെ കൈവിരലുകളിലെ നഖങ്ങളിൽ കണ്ടെത്തിയ ഡി.എൻ.എ യുമായി നസീറിന്റെ രക്തസാമ്പിളിലെ ഡി.എൻ.എ സാമ്യം ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയും അഡിഷണൽ എസ്.പി എൻ. രാജനും സംഭവസ്ഥലം സന്ദർശിക്കുകയും വനിതാ സെല്ലിലെ പോലീസുദ്യോഗസ്ഥരെ ഉൾപ്പെടുത്തി വീട്ടിലെ കിടപ്പുമുറിയിൽ ഡമ്മി പരീക്ഷണം നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

കേസിലെ പരാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടിൽനിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ കടന്ന് ടിൻജുവിനെ ലൈംഗിക പീഡനത്തിന് വീധേയയാക്കുകയാണുണ്ടായതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. യുവതി എതിർത്തപ്പോൾ കിടപ്പുമുറിയിൽ വടക്ക് അരികിൽ കിടന്ന കട്ടിലിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിയിട്ടു. കുതറിമാറിയ ടിൻജുവിന്റെ തല കട്ടിൽ പടിയിൽ ഇടിപ്പിച്ചു. തുടർന്ന് ബോധരഹിതയായ യുവതിയെ പ്രതി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു. പിന്നീട് കെട്ടിത്തൂക്കുകയുമായിരുന്നു.

ആത്മഹത്യ എന്ന ഗണത്തിൽ കൂട്ടേണ്ടി വരുമായിരുന്ന, ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി അഭിപ്രായപ്പെട്ടു.

ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.അന്വേഷണ സംഘത്തിൽ അതതു കാലത്തെ ഡി വൈ.എസ്.പി മാരായ ആർ. സുധാകരൻ പിള്ള, ആർ. പ്രതാപൻ നായർ, വി.ജെ. ജോഫി, ജെ. ഉമേഷ്‌കുമാർ, എസ്.ഐ മാരായ സുജാതൻ പിള്ള, അനിൽകുമാർ, ശ്യാംലാൽ, എ.എസ്.ഐ അൻസുദീൻ, എസ്.സി. പി.ഒ മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.

യഥാർഥ പ്രതി പിടിയിലായപ്പോൾ. സംരക്ഷിക്കപെട്ടത് ഒര സാധാരണക്കാരന്റെ നിയമത്തോടുള്ള വിശ്വാസമാണ്. ടിൻജുവിന്റെ കൊലപാതകത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ടിജിനെ പെരുമ്പെട്ടി എസ്.ഐ ഷെരീഫ് കുമാർ ക്രൂരമായി മർദ്ദിച്ചിരുന്നു . ഇപ്പോൾ സസ്‌പെൻഷനിലുള്ള ഈ എസ്. ഐക്ക് എതിരെ വകുപ്പുതല നടപടിക്കും അധികാരികൾ നിർദ്ദേശിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close