KERALANEWS

പോണ്‍ വീഡിയോ കാണാനായി കമ്പനിയിൽ നിന്നും പിൻവലിച്ചത് കോടികൾ; കാമുകിക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്രതി പോലീസ് പിടിയിൽ

രാജ്കോട്ട്: പോണ്‍ വീഡിയോ കാണാനായി കമ്പനിയിൽ നിന്നും പിൻവലിച്ചത് ലക്ഷങ്ങൾ. 2019 നും 2020 നും ഇടയ്ക്ക് പിൻ വലിച്ചത് കോടി രൂപ. സംഭവത്തിൽ കമ്പനി അക്കൗണ്ടന്റ് പിടിയില്‍.

ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോ കാണുന്നതിനും കാമുകിക്ക് ലാവിഷായി നടക്കാനുമാണ് ഇയാൾ കമ്പനി അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചുകൊണ്ടിരുന്നത്. ഇര്‍ഫാന്‍ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ അക്കൗണ്ടന്റായ തുഷാര്‍ സേജ്പാല്‍ ആണ് സംഭവത്തിൽ പോലീസ് പിടിയിലായത്. പോണ്‍ വീഡിയോസിന് അടിമയായ തുഷാര്‍ സേജ്പാല്‍ അഡല്‍റ്റ് വീഡിയോസ് ഇന്റര്‍നെറ്റില്‍ കാണാനായി കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 16 ലക്ഷം രൂപയാണ് ഉപയോഗിച്ചത്. ഇതികൂടാതെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാള്‍ കാമുകിക്കും കമ്പനി അക്കൗണ്ടില്‍ നിന്ന് പണം കൈമാറി.

ഉത്തര്‍പ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാര്‍ ഓണ്‍ലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്ബനി അക്കൗണ്ടില്‍ നിന്നും സേജ്പാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാള്‍ കാമുകിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close