KERALANEWSTrending

മനഃസാക്ഷിയില്ലാത്ത കൊടുംക്രൂരത മിണ്ടാപ്രാണികളോടും; പൂച്ചകുഞ്ഞുങ്ങളെ കഴുത്തറത്ത് കൊന്നു; ജഡം പോസ്റ്റ്മോർട്ടം നടത്തി പരാതി അന്വേഷിക്കാൻ പോലീസ്

കണ്ണൂര്‍: ഒന്നുമറിയാത്ത മിണ്ടാപ്രാണികളോടും കൊടും ക്രൂരത. കണ്ണൂർ മാത്തിലിൽ പൂച്ചകുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു. കൊലപ്പെടുത്തിയ ശേഷം തലയറുത്തുമാറ്റിയ പൂച്ചകുഞ്ഞുങ്ങളുടെ ജഡം വീട്ടുമുറ്റത്ത് കൊണ്ടിട്ടു. മാത്തില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ടിവി ചന്ദ്രന്റെ വീട്ടുമുറ്റത്താണ് ജഡങ്ങൾ രാവിലെ കണ്ടത്. പരാതിയെ തുടർന്ന് പൂച്ചകളുടെ പോസ്റ്റ്മാർട്ടം നടത്തി സംഭവം പോലീസ് അന്വേഷിക്കും.

ഇന്ന് പൂലര്‍ച്ചെ 5.45 ഓടെയാണ് പൂച്ചകുഞ്ഞുങ്ങളുടെ ജഡം കണ്ടത്. തലയില്ലാത്ത നിലയിൽ വീട്ടുവരാന്തയിലെ മാറ്റിൽ പൂച്ചകുഞ്ഞുങ്ങളുടെ ജഡം കിടക്കുകയായിരുന്നു. രണ്ട് പൂച്ചകളുടെ ജഡം സമാനമായ രീതിയില്‍ വീട്ടുവളപ്പിലും കണ്ടെത്തി. ആരോ ബോധപൂര്‍വം ചെയ്തതെന്നാണ് ചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത്. അടുത്ത കാലത്തായി സമീപവാസികള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ വെറ്റിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close